അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം ജീവനോടെ കത്തിച്ചു

  • 13/03/2022

ദിബ്രുഗഡ്: അസമില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച്‌ യുവാവിനെ ആള്‍കൂട്ടം ജീവനോടെ കത്തിച്ചു.35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു.


ദിബ്രുഗഡിലെ റോമോരിയയിലെ തേയില എസ്‌റ്റേറ്റില്‍ ശനിയാഴ്‌ചയാണ് സംഭവം. തൊഴിലാളികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ധലാജന്‍ ടീ എസ്‌റ്റേറ്റിലെ അഞ്ച് വയസുള്ള കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ആറ് കിലോമീറ്റര്‍ ഇയാളെ ഓടിച്ച്‌ പിടികൂടിയ ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. വയലില്‍ വച്ചാണ് യുവാവിനെ കത്തിച്ചത്. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച്‌ സാഹചര്യം നിയന്ത്രണ വിധേയമാക്കി.

Related News