അങ്കണവാടിയില്‍ മൂന്നരവയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു; ആയയ്‌ക്കെതിരെ പരാതി നൽകി പിതാവ്

  • 17/03/2022

കണ്ണൂര്‍: അങ്കണവാടിയില്‍ മൂന്നരവയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കണ്ണൂരിലെ കിഴുന്നപ്പാറയിലാണ് സംഭവം. അങ്കണവാടി ആയയാണ് കുട്ടിയെ മര്‍ദിച്ചത്. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനിലാണ് പരാതി നല്‍കിയത്.


ബേബി എന്ന് പേരുള്ള ആയക്കെതിരെയാണ് പരാതി നല്‍കിയത്. പോട എന്ന് വളിച്ചതിനാണ് മര്‍ദ്ദനമേറ്റതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. നേരത്തെയും ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും മറ്റൊരിക്കല്‍ കുട്ടിയെ മറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

കൂടാതെ കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി ആയ പച്ചമുളക് കരുതി വച്ചിരുന്നതായും പരാതിയില്‍ പറയുന്നു. വൈകിട്ട് അങ്കണവാടി വിട്ടുവന്നതിന് ശേഷം കുട്ടിയുടെ മാതാവ് കൈ പിടിച്ച സമയത്ത് കൈ വേദനിക്കുന്നതായി കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

Related News