കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ജി 23; തുടർച്ചയായ രണ്ടാം ദിവസവും യോഗം

  • 17/03/2022

ദില്ലി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുപ്പിച്ച് വിമത കൂട്ടായ്മയായ ജി 23.തുടർച്ചയായ രണ്ടാം ദിവസവും ഗുലാം നബി ആസാദിന്റെ വസതിയിൽ വച്ച് ജി 23 നേതാക്കൾ യോഗം ചേരുകയാണ്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഭൂപേന്ദർ ഹൂഡ, ജനാർദൻ ത്രിവേദി, ആനന്ദ് ശർമ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 


ഇന്നലെയും ജി 23 നേതാക്കൾ യോഗം ചേർന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗുലാം നബി ആസാദ്, കോൺഗ്രസ് പ്രവർത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്. കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുന്നു.

സോണിയാഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നുമുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തിന്‍റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്ക് എതിരെ അല്ലെന്നും വ്യക്തമാക്കി.

Related News