കടം വീട്ടാനായി ലോട്ടറി വിറ്റ് 74കാരിയായ വീട്ടമ്മ; വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്നേറ്റ് സുരേഷ് ഗോപി എം പി

  • 17/03/2022

കൊച്ചി: കടം വീട്ടാനും കുടുംബം പുലര്‍ത്താനുമായി ലോട്ടറി വില്‍ക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി അറിയിച്ചു.


വ്‌ലോഗര്‍ സുശാന്ത് നിലമ്ബൂരിന്റെ വീഡിയോ കണ്ടായിരുന്നു സുരേഷ് ഗോപി ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്നും സുശാന്ത് നിലമ്ബൂര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിഡിയോ വൈറലായത്.

എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോആണ് സുശാന്ത് പോസ്റ്റ് ചെയ്തത്.വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനായിരുന്നു ലോട്ടറി വില്‍ക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലായിരുന്നു മരിച്ചത്.

Related News