കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് അപകടം: നാലുപേർ മരിച്ചു, ഒരാൾക്കായി തിരച്ചിൽ

  • 18/03/2022

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശികളായ ഫൈജുല മണ്ഡൽ, കുടൂസ് മണ്ഡൽ, നൗജേഷ് അലി, നൂർ അമീൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. 

മുഹമ്മദ് നൂറുള്ള എന്ന ആളാണ് ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്. ഏഴു തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. സംഭവം നടന്നയുടനെ പുറത്തെത്തിച്ച രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കളമശ്ശേരി മെഡിക്കൽ കോളേജിന് അടുത്തുള്ള ഇലക്ട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്കു മേലേക്ക് വീഴുകയായിരുന്നു.

Related News