രാജ്യസഭാ സ്ഥാനാർത്ഥിത്വം; തീരുമാനം ഹൈക്കമാന്റിന് വിട്ട് കെപിസിസി; പട്ടികയിൽ മൂന്ന് പേരെന്ന് സൂചന

  • 18/03/2022

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽ ജയസാധ്യതയുള്ള സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് നിശ്ചയിക്കും. സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്നവരുടെ പേരുകളടങ്ങിയ പട്ടിക കെപിസിസി നേതൃത്വം എഐസിസിക്ക് വിട്ടു. 

മൂന്ന് പേരുടെ പട്ടികയാണ് കൈമാറിയത്. ജെബി മേത്തർ, എം ലിജു, ജയ്‌സൺ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളതെന്നാണ് സൂചന. ഹൈക്കമാന്റിന്റേതാണ് അന്തിമ തീരുമാനം. 

അതിനിടെ എൽ ഡി എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്‌കുമാർ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30നാകും പത്രിക സമർപ്പിക്കുക. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാർത്ഥികളാക്കിയത്.

Related News