പദ്ധതിയുടെ ഡിപിആർ അബദ്ധ പഞ്ചാംഗം; സർക്കാരിനെ നിശിതമായി വിമർശിച്ച് വീണ്ടും പ്രതിപക്ഷ നേതാവ്

  • 19/03/2022

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് വീണ്ടും പ്രതിപക്ഷ നേതാവ്. പദ്ധതിയുടെ ഡിപിആർ അബദ്ധ പഞ്ചാംഗമാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. 


കെ റെയിലിൽ സംസ്ഥാന സർക്കാരിന്റെ കൈയ്യിലുള്ളത് വ്യാജ രേഖയാണ്. ഡാറ്റാ കൃത്രിമം നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. കൃത്യമായ കണക്കുകൾ സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. സർക്കാർ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്. പൗരപ്രമുഖരുമായി സംസ്ഥാന സർക്കാർ നടത്തിയ കൂടിക്കാഴ്ചക്ക് ബദലാണ് യുഡിഎഫിന്റെ ജനകീയ സദസ്.

താൻ മണ്ണിനെക്കുറിച്ച് പറഞ്ഞപ്പോൾ സൈബർ സഖാക്കൾ കളിയാക്കി. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അടിമണ്ണ് പരിശോധിക്കണമെന്നാണ് വിദഗ്ധർ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Related News