കുവൈറ്റ് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ ഇനി മുതൽ സെക്യൂരിറ്റി പോയിന്റുകൾ

  • 19/03/2022

കുവൈത്ത് സിറ്റി: തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്തിലെ സുരക്ഷാ കാര്യത്തിൽ നടപടിയാകുന്നു. ആരോ​ഗ്യ മന്ത്രാലത്തിന്റെ ഏറെ നാളായിട്ടുള്ള ആവശ്യമാണ് ആഭ്യന്തര മന്ത്രാലയം അം​ഗീകരിക്കുന്നത്. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയം മാനസികാരരോ​ഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന സെക്യൂരിട്ടി കേന്ദ്രങ്ങൾ സ്ഥാപിക്കും. 

ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് , മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് എന്നിവരുടെ നിർദേശപ്രകാരമാണ് നടപടി. ഡോക്ടർമാർ അടക്കമുള്ളവർക്ക് സുരക്ഷ ഉറപ്പാക്കുക എന്നുള്ളതാണ് സെക്യൂരിട്ടി കേന്ദ്രങ്ങളിലെ ഉദ്യോ​ഗസ്ഥരുടെ പ്രധാന ചുമതല. ഡോക്ടർമാർ അടക്കം ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം വന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News