ഹിജാബ് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ വധഭീഷണി; 3 പേർ അറസ്റ്റിൽ, ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ

  • 20/03/2022

ബെംഗ്ലൂരു: ഹിജാബ് കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ മൂന്ന് പേർ അറസ്റ്റിൽ. ഹീത് ജമാഅത്ത് പ്രവർത്തകരാണ് അറസ്റ്റിലായത്. തമിഴ്‌നാട് തൗഹീത് ജമാഅത്ത് പ്രവർത്തരാണ് പിടിയിലായത്. ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വർധിപ്പിക്കും. ജഡ്ജിമാർക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും ഇത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാർച്ച് 15നാണ് കർണാടകയിലെ ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി നിർബന്ധമല്ലെന്നും വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ കർണാടകയിലും തമിഴ്നാട്ടിലും മതസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മധുരൈയിലെ യോഗത്തിൽ തമിഴ്നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജി ഝാർഖണ്ഡിൽ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റഹ്മത്തുള്ളയുടെ പ്രസംഗം. വിധി പറഞ്ഞ ജഡ്ജിമാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി നമ്മളെ കുറ്റപ്പെടുത്തുമെന്നും സമുദായത്തിൽ വൈകാരികമായി പ്രതികരിക്കുന്നരുണ്ടെന്നും റഹ്മത്തുള്ള പ്രസംഗിച്ചു.

തുടർന്ന് പൊലീസ് കേസെടുത്തു. തമിഴ്നാട് തൗഹീദ് ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹബീബുല്ലക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കർണാടക ഹൈക്കോടതി ജഡ്ജിമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് റാജിക് മുഹമ്മദ് എന്നയാൾക്കെതിരെയും കേസെടുത്തു.

Related News