കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1073 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം16764 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 332 ഇന്ത്യക്കാരും ,231 സ്വദേശികളും ,102 ബംഗ്ളദേശികളും ,181 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 342 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 4681 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.
ഗവർണറേറ്റുതിരിച്ചുള്ള കേസുകൾക്യാപിറ്റൽ - 113ഫർവാനിയ - 397ഹവല്ലി - 181അഹമ്മദി -258ജഹ്‌റ - 124
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?