മദ്യലഹരിയില്‍ വാക്കുതര്‍ക്കം; പി​താ​വി​ന്‍റെ മുഖത്ത് മകന്‍ ആസിഡ് ഒഴിച്ചു

  • 22/03/2022

അ​ടി​മാ​ലി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പി​താ​വി​ന്‍റെ മു​ഖ​ത്ത്  ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പി​ച്ച മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ഴ​മ്പി​ള്ളി​ച്ചാ​ൽ  പ​ട​യ​റ വീ​ട്ടി​ൽ ച​ന്ദ്ര​സേ​ന​നാ​ണ് ​​(60) ആ​സി​ഡ്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. സംഭവത്തില്‍ മ​ക​ൻ വി​നീ​തി​നെ​​ (32) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുപാലം, പഴമ്പിള്ളിച്ചാലിലാണ് സംഭവം. മദ്യപിച്ചെത്തിയ വിനീതും ചന്ദ്രസേനനും തമ്മില്‍ വഴക്കുണ്ടാകുകയും റബറിന് ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് പിതാവിന്റെ മേല്‍ ഒഴിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചന്ദ്രശേഖരന് പുറത്തും നെഞ്ചത്തും പൊള്ളലേറ്റിട്ടുണ്ട്. 

മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വി​നീ​തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

(ചിത്രം- പൊള്ളലേറ്റ ച​ന്ദ്ര​സേ​ന​ന്‍, പ്രതി വിനീത്)

Related News