നയൻതാര അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

  • 22/03/2022

തെന്നിന്ത്യൻ താരം നയൻതാര അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര-വിഗ്നേഷ് ദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോർട്ട്. ഇരുവരും ചെന്നൈ കാളിഗംബാൾ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നടിയുടെ നെറ്റിയിൽ സിന്ദൂരം തൊട്ടത് ആരാധകർ ശ്രദ്ധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇരുവരും വിവാഹിതരായതെന്ന് റിപ്പോർട്ട് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്ത് വരുന്നത്. 

നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ വാർത്തയെ കുറിച്ച് വിഗ്നേഷ് ശിവനോ, നയൻതാരയോ പ്രതികരിച്ചിട്ടില്ല. ആരേയും അറിയിക്കാതെ രഹസ്യമായി വിവാഹം നടത്തില്ലെന്നും പ്രിയപ്പെട്ടവരെയെല്ലാം ഇതേക്കുറിച്ച് അറിയിക്കുമെന്നുമായിരുന്നു മുന്‍പ് നയന്‍താര വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ചത്. 

Related News