വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേന്ന് കാണാതായി; നവവരന്‍റെ മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തി

  • 22/03/2022

ഒല്ലൂര്‍ (തൃശ്ശൂര്‍):  വിവാഹം കഴിഞ്ഞ് പിറ്റേന്ന് മുതല്‍ കാണാതായ നവവരനെ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജി (37) ന്‍റെ മൃതദേഹമാണ് ചേറ്റുവ കായലില്‍ കണ്ടെത്തിയത്.  

ഞായറാഴ്ചയാണ് ധീരജും മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവും വിവാഹിതരായത്. തിങ്കളാഴ്ച്ച  മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും സ്‌കൂട്ടറില്‍ പോയ ധീരജ് വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ചൊവാഴ്ച്ച രാവിലെ 10.15-ഓടെ ചേറ്റുവ കായലില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കിട്ടിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 

മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related News