സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിന് അടിയന്തര ഉപയോഗ അനുമതി; വാക്‌സീൻ 12നും18വയസിനും ഇടയിലുള്ളവർക്കായി

  • 23/03/2022

ദില്ലി: കൊവിഡ് പ്രതിരോധത്തിന് ഒരു വാക്‌സീൻ കൂടി. സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവോവാക്സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. 12വയസിനും 18വയസിനും ഇടയിലുള്ളവരിൽ കുത്തിവെക്കാൻ ആണ് അനുമതി. അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സീൻ ആണിത്.നോവോവാക്സ് എന്ന വിദേശ നിർമ്മിത വാക്‌സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്സ് എന്ന പേരിൽ പുറത്തിറക്കുന്നത്.

രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ നൽകി തുടങ്ങി. ബയോ ഇ പുറത്തിറക്കുന്ന കോർബിവാക്സാണ് ഇവർക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായി ആകും വാക്‌സിൻ നൽകുക. ഏകദേശം ആറു കോടി കുട്ടികളാണ് ഇതോടെ വാക്‌സിന് അർഹരായത്. ഇവർക്കായി പ്രത്യേക വാക്‌സീൻ കേന്ദ്രങ്ങൾ പ്രവേർത്തിക്കും. ജനുവരി മൂന്നിനാണ് കൗമാരക്കാരിലെ വാക്‌സിനേഷൻ തുടങ്ങിയത്. 

അതേസമയം 12നും 14നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തിൽ മാത്രമായിരിക്കും നടക്കുക. കേന്ദ്രത്തിൽ നിന്ന് കൃത്യമായ മാർഗനിർദേശം വരാത്തതും, കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ശരിയാവാത്തതും കണക്കിലെടുത്താണ് തീരുമാനം. കുട്ടികളിലെ ബോധവൽക്കരണവും പൂർത്തിയായിട്ടില്ലെന്നത്  കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ തീരുമാനം. വാക്്‌സീൻ നൽകാനുള്ള പരിശീലനവും പൂർത്തിയായിട്ടില്ല.

Related News