ഗ്രൂപ്പ് 23 നെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം; പുനഃസംഘടനയോടെ കൂടുതൽ ചുമതലകൾ നൽകാൻ തീരുമാനം

  • 23/03/2022

ദില്ലി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ്  നേതൃത്വത്തിന്റെ ശ്രമം തുടരുന്നു. പുനഃസംഘടനയോടെ കൂടുതൽ ചുമതലകൾ നൽകാനാണ് തീരുമാനം. പാർലമെന്ററി ബോർഡിലും, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും പ്രാതിനിധ്യം നൽകും. നയരൂപീകരണ സമിതികളിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. കൂടുതൽ നേതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്നും സോണിയ ഗാന്ധി അറിയിച്ചു.

പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23  നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23  ന്റെ വിമർശനം. രണ്ടും കൽപിച്ചുള്ള ഗ്രൂപ്പ് 23ൻറെ നീക്കം പത്ത് ജൻപഥിനെ അക്ഷരാക്ഷർത്ഥത്തിൽ സമ്മർദ്ദിലാക്കിയിട്ടുണ്ട്. 

കൂടുതൽ നേതാക്കളുമായി സംസാരിക്കാൻ സോണിയ ഗാന്ധിയും രാഹുൽ  ഗാന്ധിയും സന്നദ്ധരാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാർട്ടിയിലെ കാര്യങ്ങൾ രാഹുൽ ഗാന്ധി നിയന്ത്രിക്കുന്നതിലെ എതിർപ്പാണ് മനീഷ് തിവാരിയും പരസ്യമാക്കിയത്. സംഘടന ജനറൽ സെക്രട്ടറിയായി ഉത്തരേന്ത്യൻ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്പത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദർ ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News