മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്നു; ക്ഷേത്ര പൂജാരി അറസ്റ്റിൽ

  • 23/03/2022

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന  ക്ഷേത്ര പൂജാരി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 

25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവർന്നത്. ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ് ഇയ‍ാൾ കവർന്നത്. 25 ഗ്രാം വരുന്ന തിരുവാഭരണത്തിന് പകരമായി മുക്കുപണ്ടം വച്ചാണ് ഇയാൾ മോഷണം നടത്തിയത്. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു. വിവരം പുറത്തുവന്നതോടെ മറ്റ് മൂന്ന് ക്ഷേത്രത്തിലെ ഭാരവാഹികളും ഇയാൾക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്.
 

Related News