പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ല, വിഷയം അടിയന്തിരമായി പരിഗണിക്കില്ല: ചീഫ് ജസ്റ്റിസ്

  • 24/03/2022

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈകോടതി വിധിക്ക് എതിരായ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണ അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകൾ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാൽ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു.

എന്നാൽ പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു. വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

കർണാടക ഹൈക്കോടതി വിധിക്ക് എതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കർണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

Related News