ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി

  • 24/03/2022

ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ  പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍  മുങ്ങി. സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. നഷ്ടമായ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്ന് നടി ഊബർ അധികൃതരോട് അഭ്യര്‍ഥിച്ചു. 

ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. യുഎസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു സ്വര ഭാസ്കർ. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ മുങ്ങിയെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബർ അധികൃതരെ അറിയിച്ചു.  ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിം​ഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു. ഊബറില്‍ ബുക്ക് ചെയ്യുന്ന റൂട്ടിൽ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപ്പുകൾ കൂടി ചേര്‍ക്കാന്‍ കഴിയും. 

ട്വീറ്റിന് പിന്നാലെ നടിക്ക് മറുപടിയുമായി ഊബര്‍ അധികൃതർ രം​ഗത്തെത്തി. സാധനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ സഹായവും കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തു. 

Related News