സാമൂഹിക ആഘാത പഠനം നീളും; സമയം നീട്ടി ചോദിക്കാൻ കേരള വോളന്ററി ഹെൽത്ത് സർവീസ്

  • 25/03/2022

കണ്ണൂർ: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്ന് സൂചന. സമയം നീട്ടി ചോദിക്കാൻ കേരള വോളന്ററി ഹെൽത്ത് സർവീസ് തീരുമാനിച്ചതായാണ് വിവരം. ഏപ്രിൽ ആദ്യ വാരത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ സമയം അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ചോദിക്കുന്നത് 

പ്രതിഷേധങ്ങൾ കാരണം സർവെ പലയിടങ്ങളിലും മുടങ്ങുന്നതായി കേരള വോളന്ററി ഹെൽത്ത് സർവീസ്  ജില്ലാ കളക്ടർമാരെ അറിയിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കെ.വി.എച്ച്.എസ് സർവെ നടത്തുന്നത്. എറണാകുളത്ത് കെ റെയിൽ കല്ലിടൽ നിർത്തി, വടക്കൻ കേരളത്തിലും ഇന്ന് സർവ്വേയില്ല

എറണാകുളത്ത് സിൽവർലൈൻ സർവ്വേ താൽക്കാലികമായി നിർത്തിവച്ചു. പൊലീസ് സുരക്ഷയില്ലാതെ സർവ്വേ തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെയാണ് സർവ്വേ നിർത്തിവച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.

Related News