ഇന്ത്യക്കെതിരായ പരാമർശം; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

  • 25/03/2022

ദില്ലി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മമായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേറ്റേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യക്കെതിരെ ഉയർന്ന പരാമർശങ്ങളുടെ പേരിലാണ് വിമർശനം.  അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് പരമാർശങ്ങളെന്ന് പരാമർശങ്ങളെന്ന് കേുന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 48-ാം സമ്മേളനമാണ് പാകിസ്ഥാനിൽ നടന്നത്. കശ്മീർ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ യോഗത്തിലെ പ്രസ്താവനകളും പ്രമേയങ്ങളും ഒരു സംഘടനയെന്ന നിലയിൽ ഒ.ഐ.സിയുടെയും അതിനെ കബളിപ്പിക്കുന്ന പാകിസ്ഥാന്റെയും അപ്രസക്തിയാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.

'വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തിൽ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്താവനകൾ. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നയുള്ള പാകിസ്ഥാനിൽ വെച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി'. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും അത് അവരുടെ സൽപ്പേരിനെയായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

Related News