പതിനേഴ് വയസ്സുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു; അധ്യാപികക്കെതിരെ പോക്സോ കേസ്

  • 26/03/2022

ട്രിച്ചി: പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് 26കാരിയായ  ഷർമിളയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയാണ്. വ്യാഴാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്.  

പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക വിവാഹം ചെയ്തത്. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.  മാര്‍ച്ച് 11ാണ് തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. വിദ്യാർത്ഥിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാർത്ഥിയെ അവസാനമായി കണ്ടത് സ്കൂളിൽ വച്ചാണെന്നും അന്നേദിവസം തന്നെ സ്കൂളിലെ അധ്യാപികയായ ഷർമിളയേയും കാണാതായെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ വിദ്യാർത്ഥിയും അധ്യാപികയും അടുപ്പത്തിലായിരുന്നെന്നും ഇരുവരുടെയും ഫോണുകൾ ഒരേസമയം സ്കൂളിൽ വച്ച് സ്വിച്ച് ഓഫ് ആകുകയുമായിരുന്നെന്ന് കണ്ടെത്തി.

സ്കൂള്‍ വിട്ട ശേഷം  ഇവര്‍ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

 അന്വേഷണത്തിൽ തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും തമ്മിൽ വിവാഹിതരായെന്നും തിരുച്ചിയിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നെന്നും തെളിഞ്ഞു. വിദ്യാർത്ഥിക്ക് 18 വയസ് തികയാത്തതിനാൽ അധ്യാപികയ്ക്ക് എതിരെ പോക്സോ ചുമത്തി കേസെടുക്കുകയായിരുന്നു. വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. ഒരാഴ്ച്ചക്കിടെ തമിഴ്നാട്ടിൽ അധ്യാപകർ പ്രതികളാകുന്ന നാലാമത്തെ പോക്സോ കേസാണിത്. 

Related News