ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു, ക്രൂരത

  • 26/03/2022

ലഖ്‌നൗ: ഭര്‍ത്താവിന്റെ മുമ്പിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.  ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കേസില്‍ പത്ത് പേര്‍ അറസ്റ്റിലായി. യുവതിയെ ബലാത്സംഗം ചെയ്ത നാലുപേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറുപേരെയുമാണ് പോലീസ് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പോലീസ് പറഞ്ഞു. 

ചൊവ്വാഴ്ച രാത്രിയാണ് ഭര്‍ത്താവിനെ മര്‍ദിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം 21-കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. മദ്യലഹരിയില്‍ ബൈക്കിലെത്തിയ പത്തുപേരാണ് ആക്രമിച്ചത്. യുവതിയും 24-കാരനായ ഭര്‍ത്താവും യുവതിയുടെ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 

യുവതിയുടെ അമ്മയെ കാണാനായാണ് ഇവര്‍ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന കുഞ്ഞിന് പനിയുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും രാത്രി തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഏറെ വൈകിയതിനാല്‍ വാഹനങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ദമ്പതിമാര്‍ നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. യാത്രയ്ക്കിടെയാണ് പ്രതികള്‍ ബൈക്കുകളിലെത്തി ആക്രമിച്ചത്.

Related News