നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

  • 27/03/2022

തിരുവനന്തപുരം: നാലുദിവസമായി സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. 


തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആന്‍റണി രാജുവും പങ്കെടുത്തു. യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാല്‍ എപ്പോള്‍ മുതല്‍ നിരക്ക് വര്‍ധന നടപ്പാക്കുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേകിച്ച്‌ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്.

Related News