തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർത്ഥികൾ ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ആകെ 2962 പരീക്ഷ സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്. പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷയ്ക്ക് ഇരിക്കുക. 4,32,436 വിദ്യാർത്ഥികളാണ് പ്ലസ് പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?