കോവിഡ് കോളർ ട്യൂൺ ഇനി ഉണ്ടാകില്ല ; അലേർട്ട് കോളർ ട്യൂൺ നിർത്താനൊരുങ്ങി സർക്കാർ

  • 28/03/2022



രാജ്യത്ത് കോവിഡ് വ്യാപിച്ച് രണ്ടര വർഷം പിന്നിടുമ്പോൾ ഫോൺ ചെയ്യുന്ന സമയത്ത് കേൾക്കുന്ന കോവിഡ് അലേർട്ട് കോളർ ട്യൂൺനിർത്താനൊരുങ്ങി സർക്കാർ.

ഉടൻ തന്നെ കോളർ ട്യൂൺ നിർത്തലാക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾയ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് ജാഗ്രതാ നിർദേശവുമായി അലർട്ട് കോളർ ട്യൂൺ കേന്ദ്ര സർക്കാർ ആരംഭിച്ചത്.

രണ്ട് വർഷത്തിനു ശേഷം കോളർ ട്യൂൺ നിർത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം എന്നുമുതലാണ് അലർട്ട് ട്യൂൺ നിർത്തലാകുക എന്ന് വ്യക്തമല്ലെങ്കിലും വൈകാതെ തന്നെയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനു പിന്നാലെയാണ് ജനങ്ങളെ ബോധവത്കരിക്കാനായി കോവിഡ് കോളർട്യൂൺ ആരംഭിച്ചത്. ഹിന്ദിയിൽ ബോളിവിഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു കോളർ ട്യൂൺ

Related News