ഭക്ഷ്യമേഖലയിലെ ഏത് ആ​ഗോള പ്രതിസന്ധിയെയും നേരിടാൻ സജ്ജമെന്ന് കുവൈത്ത് വാണിജ്യ മന്ത്രി

  • 28/03/2022

കുവൈത്ത് സിറ്റി: പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലെ ഏത് ആഗോള വെല്ലുവിളികളെയും നേരിടാൻ കുവൈത്ത് ഭക്ഷ്യ ഫാക്ടറികൾക്ക് കഴിയുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാൻ. വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ഫാക്ടറികളുടെ ഇപ്പോഴത്തെ നില വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രധാന മൂന്ന് കമ്പനികളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അൽ ഷരിയാന്റെ പ്രതികരണം.

രാജ്യത്തെ ഭക്ഷ്യവിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ കുവൈത്തിലെ ഫാക്ടറികൾ വിലയുടെ സ്ഥിരത ഉറപ്പാക്കാനും കൃത്രിമമായി വില വർധിപ്പിക്കാതിരിക്കാനുമുള്ള ദൃഡനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നതും. വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്ത് രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കണം എന്നുള്ള ധാരണ കുവൈത്ത് ഫാക്ടറികളുടെ പ്രതിനിധികളുമായി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News