രാജ്യത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിനം; പൊതുഗതാഗതം നിശ്ചലം, സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് നിർദ്ദേശം

  • 29/03/2022

ദില്ലി/തിരുവനന്തപുരം: രാജ്യത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.പശ്ചിമബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കുന്നതിൽ ഇന്നും വിലക്ക് ഉണ്ട്. ബാങ്കിങ്. ഇൻഷുറൻസ്, കൽക്കരി വ്യവസായം അടക്കമുള്ള മേഖലകളെ ആദ്യദിന പണിമുടക്ക് ഭാഗികമായി ബാധിച്ചിരുന്നു. ഇവിടങ്ങളിൽ ഒരു വിഭാഗം ജീവനക്കാർ ഇന്നും പണിമുടക്കിൽ  തന്നെയാണ്. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്

അതേസമയം കേരളത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം ഡയസ് നോൺ ബാധമാക്കി സർക്കാർ ഉത്തരവിറക്കിയതിനാൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തുമോ എന്നാണ് അറിയേണ്ടത്.ഡയസ് നോൺ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. ഇന്നലെ പലയിടത്തും സ്വകാര്യ വാഹനങ്ങൾക്കെത്തിയവർക്കെതിരെയും തുറന്ന കടകൾക്കെതിരെയും വ്യാപക അക്രമം നടന്നിരുന്നു.

ഇന്ന് സമാനരീതിയിൽ സമരക്കാർ പ്രതികരിക്കുമോ എന്നും അറിയേണ്ടതുണ്ട്.പലയിടത്തും സംയുക്ത യൂണിയനുകളുടെ പ്രതിഷേധ പ്രകടനവും ഉണ്ട്. തിരുവനന്തപുരത്ത് ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. കെ എസ് ആർ ടി സി സർവീസ് നടത്തുന്നില്ല. സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നും അവർക്കുളള യാത്രാ സൗകര്യവും സുരക്ഷയും ഉറപ്പാക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Related News