അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ല; ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്ന് ധനമന്ത്രി

  • 29/03/2022

തിരുവനന്തപുരം: സിൽവർ ലൈനിനായി കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലോൺ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു

വായ്പ നിഷേധിച്ചാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട സംഭവങ്ങളിൽ പരിശോധനയുണ്ടാകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷവും ജനങ്ങളുടെ മനസിൽ തീകോരിയിടുകയാണെന്നും ധനമന്ത്രി പറഞ്ഞു

അതേസമയം, സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. അശാസ്ത്രിയവും അനാവശ്യവുമായ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാൻ അവസരം നിഷേധിച്ചു കൊണ്ടുള്ള  സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമർശിച്ചു.

Related News