പണിമുടക്ക്; സംസ്ഥാനത്തിന് 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

  • 29/03/2022

തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നൽകേണ്ടി വരും. 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. 

കൊവിഡ് വ്യാപനത്തിൻറെ തിരിച്ചടിയിൽ നിന്നും കരകയാറൻ ശ്രമിക്കുന്നതിനിടയിലാണ് തുടർച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോർട്ടനുസരിച്ച് കേരളത്തിൻറെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തിൽ 4380 കോടിയുടെ നഷ്ടമുണ്ടാക്കും.

സാമ്പത്തിക വർഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്, തുടർച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായർ അവധി കണക്കിലെടുക്കുമ്പോൾ ബാങ്കുകൾ തുടർച്ചയായി 4 ദിവസം മുടങ്ങി. ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ  കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളിൽ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും തിരിഞ്ഞു. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയിൽ നിന്നും കരകയറാൻ കേരളത്തിന് വരും നാളുകളിൽ ഏറെ വിയർപ്പൊഴുക്കണ്ടി വരുമെന്നുറപ്പ്.

Related News