കെ റെയിൽ: സർവേ തടയാനാകില്ലെന്ന് ഹൈക്കോടതി; പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെസിബിസി

  • 29/03/2022

കൊച്ചി: സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട രണ്ട് ഹർജികൾ കൂടി ഹൈക്കോടതി തള്ളി. രണ്ട് റിട്ട് ഹർജികൾ ആണ് തള്ളിയത്. സർവേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സിൽവർ ലൈൻ സ്‌പെഷ്യൽ പദ്ധതി അല്ലെന്നും സർവേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.നഗരേഷിന്റെതാണ് ഉത്തരവ്. കെ റെയിൽ റെയിൽവെയുടെ പദ്ധതിയല്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു

ഇതിനിടെ സിൽവരർലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി രം?ഗത്തുവന്നു. സർക്കാർ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കണം. 

ഇപ്പോഴത്തെ ചോദ്യങ്ങളും വിമർശനങ്ങളും പൂർണമായി അവർഗണിക്കാൻ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരിക്കുന്നു. സർക്കാർ വിമർശനങ്ങളെ ഗൗരവമായി തന്നെ ഉൾക്കൊളളണം.മൂലമ്പളളി പോലുളള മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാകില്ലെന്നും കെ സി ബി സി പറഞ്ഞു.

Related News