പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളെ പിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിനുറുക്കി നദിയിലെറിഞ്ഞു

  • 29/03/2022

ഖണ്ഡ്‌വാ: പ്രായപൂർത്തിയാകാത്ത ‌മകളെ ബലാത്സംഗം ചെയ്തയാളെ  പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം നദിയിലെറിഞ്ഞു.  മധ്യപ്രദേശിലെ ഖണ്ഡ്‌വായിലാണ് സംഭവം. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സക്താപൂർ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരൻറെ മൃതദേഹമാണ് നദിയിൽ കണ്ടെത്തിയത്.

നദിക്കരയില്‍ രക്തപ്പാടുകളും നദിയില്‍ മൃതദേഹ ഭാഗവും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. 14 വയസ്സുള്ള പെൺകുട്ടിയെയാണ് കൊല്ലപ്പെട്ടയാള്‍ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ശനിയാഴ്ച ത്രിലോക്ചന്ദിനെ മോട്ടോർ സൈക്കിളിൽ അജ്നാൽ നദിയ്ക്ക് സമീപം കൊണ്ടുപോയി തലയറുത്ത് കൊലപ്പെടുത്തി. 

മൃതദേഹം മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടിമുറിച്ച് പുഴയിൽ തള്ളുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കുകയും നദിയിൽ എറിയുകയായിരുന്നു. കൊല്ലപ്പെട്ടയാളും കൊല നടത്തിയവരും ബന്ധുക്കളാണ്.

Related News