ഭൂമി നൽകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന് സിപിഎം; പൊരുത്തപ്പെടാത്ത കണക്കിൽ ജനങ്ങൾ

  • 30/03/2022

കോഴിക്കോട്: സിൽവർ പദ്ധതിക്കായി ഭൂമി വിട്ടു നൽകുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി സി പി എം പ്രവർത്തകർ. ഭവന സന്ദർശനം തുടരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് ഈ കണക്ക് ഉൾക്കൊളളാനായിട്ടില്ല. ദേശീയ പാത വികസനത്തിനായി ഭൂമിവിട്ടുനൽകിയവർക്ക് പോലും നാലിരട്ടി കിട്ടിയിട്ടില്ലെന്നിരിക്കെ ഈ വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. അടിസ്ഥാന വില കണക്കാക്കുന്ന രീതി.പ്രദേശത്തെ ഉയർന്ന വിൽപനകളുടെ ശരാശരി കണക്കാക്കും.ആധാരത്തിൽ കാണിച്ചിരിക്കുന്ന വിലയാകും അടിസ്ഥാനം.. നഗരത്തിൽ നിന്ന് 10 കി.മീ. ദൂരത്തെങ്കിൽ ഇരട്ടിയിലധികം വില.ഗ്രാമങ്ങളിലേക്ക് പോകും തോറും വില കൂടും.ഇങ്ങനെയാണ് കണക്കുകൾ പറയുന്നത്.

കോഴിക്കോട് മാത്തോട്ടം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ മദനി, കടബാധ്യതകൾ തീർക്കാനായി തൻറെ വീടും മൂന്നര പുരയിടവും വിൽക്കാൻ മറ്റൊരാളുമായി ധാരണയിലെത്തിയിരുന്നു. ഇടപാട് നിശ്ചയച്ച ദിവസത്തിന് തൊട്ടു മുന്പായിരുന്നു വീട്ടുപരിസരത്ത് കെറെയിലിനായി കല്ലിട്ടത്. അതോടെ വസ്തു വാങ്ങാനെത്തിയ ആൾ പിൻമാറി. ഇതിനിടെയാണ് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായുളള സിപിഎം പ്രവർത്തകരുടെ ഭവന സന്ദർശനം.

2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ചാണ് എല്ലാ വികസന പദ്ധതികൾക്കും നഷ്ടപരിഹാരം നൽകുന്നത്. ഈ നിയമ പ്രകാരം സമീപകാലത്ത് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകിയത് ദേശീയ പാത വികസനത്തിനായിരുന്നു. ഉയർന്ന ഭൂമിവിലയുളള ദേശീയ പാതയോരത്ത് പോലും ഭൂമിക്ക് നാലിരട്ട് പോയിട്ട് രണ്ടിരട്ടി പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നിരിക്കെ കെ റെയിലിനെങ്ങനെ നാലിരട്ടി നൽകാനാകുമെന്നതാണ് ചോദ്യം. ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര നിർണയത്തിൻറെ മാനദണ്ഡമെന്തെന്ന് പരിശോധിച്ചാൽ പദ്ധതി പ്രദേശത്തെ ജനങ്ങളുന്നയിക്കുന്ന സംശയത്തിൻറെ അടിസ്ഥാനം വ്യക്തമാകും.

Related News