കൊറോണ വൈറസ് വ്യാപനം തടയാൻ സ്മാർട്ട് ഹെൽമറ്റുമായി ആരോഗ്യ മന്ത്രാലയം.

  • 20/05/2020

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം സ്മാർട്ട് ഹെൽമെറ്റിന്റെ ഉപയോഗം ആരംഭിച്ചു. തുടക്കത്തിൽ ഫീൽഡ് പരിശോധന സൽമിയ മേഖലയിൽ ആരംഭിച്ചു. തെര്‍മല്‍ സ്‌ക്രീനിംഗിന് ആണ് സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ പ്രയോജനപ്പെടുത്തുന്നത്, പൊതുസ്ഥലങ്ങളിലുള്ളവരുടെ ശരീര താപനില സെക്കന്റുകള്‍ക്കകം ഹെല്‍മെറ്റുകള്‍ക്ക് പരിശോധിക്കാനാകും.

ആളുകളുടെ ശരീര താപനില കണ്ടെത്തുന്ന ഹെല്‍മെറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുകയും, രോഗികളുമായി ഇടപഴകുമ്പോള്‍ സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ധരിക്കുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് കൊറോണ ബാധ കേസുകള്‍ വേഗത്തില്‍ കണ്ടെത്താനും സാധിക്കും. മെഡിക്കല്‍ ജീവനക്കാര്‍ രോഗികളുടെ നേർക്ക് നോക്കുന്നതോടെ സ്മാര്‍ട്ട് ഹെല്‍മെറ്റ് രോഗികളുടെ ശരീര താപനില പരിശോധിക്കുകയും ശരീര താപനില കൂടുതലാണോ അതല്ല, സാധാരണ നിലയിലാണോ എന്ന കാര്യം അറിയിച്ച് ജീവനക്കാര്‍ക്ക് എസ്.എം.എസ് അയക്കുകയും സ്മാർട്ട് വാച്ചിൽ വിവരങ്ങൾ തത്സമയം ഡിസ്പ്ലേ ആവുകയും ചെയ്യും.

Related News