മുല്ലപ്പെരിയാർ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകും

  • 31/03/2022

ദില്ലി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത് സംബന്ധിച്ചുള്ള ശുപാർശകൾ കേരളവും, തമിഴ്‌നാടും ഇന്ന് സമർപ്പിക്കും. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ എന്നിവയിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകണം
എന്നതാണ് കേരളത്തിന്റെ ആവശ്യം.

29ന് കേസ് പരിഗണിച്ചപ്പോൾ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ആവശ്യം അംഗീകരിച്ചാണ് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. വിഷയത്തിലെ സങ്കീർണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേൽനോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേർന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു. 

എന്നാൽ മേൽനോട്ട സമിതിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. അണക്കെട്ടിൻറെ നിയന്ത്രണാധികാരം മേൽനോട്ട സമിതിക്ക് നൽകാനാവില്ലെന്നാണ് തമിഴ്‌നാടിൻറെ നിലപാട്. എന്നാൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നിവയുൾപ്പടെ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  മേൽനോട്ട സമിതിക്ക്  കൈമാറുന്നതിന് കേരളം അനുകൂലമാണ്.

Related News