പൂര്‍ണഗര്‍ഭിണിയായ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി കൊന്നു; പ്രതി പിടിയില്‍

  • 31/03/2022

കാഞ്ഞങ്ങാട്: പൂര്‍ണഗര്‍ഭിണിയായ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി കൊന്ന കേസിൽ തമിഴ്നാട് സ്വദേശി പിടിയില്‍. കാഞ്ഞങ്ങാട് കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളിയാണ് സെന്തില്‍. ബുധനാഴ്ച രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും ഇവിടെയാണ് കെട്ടിയിരുന്നത്. മറ്റു തൊഴിലാളികള്‍ എത്തിയതോടെ പ്രതി മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചുവെങ്കിലും പിടികൂടി. ഗര്‍ഭിണിയായ ആട് ചത്ത നിലയിലായിരുന്നു. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.   

പൊലീസ് സ്ഥലത്തെത്തി സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തു. മൂന്നര മാസം മുമ്പ് തമിഴ്​നാട്ടില്‍നിന്ന് തൊഴില്‍ തേടി എത്തിയതാണ് സെന്തിലെന്ന്​ ഹോട്ടലുടമ പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. പ​ത്തു വ​ര്‍ഷം വ​രെ ത​ട​വു​ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ഇ​വ. ചത്ത ആടിനെ വെറ്റിനറി സർജൻറെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്തു. 

Related News