റമദാൻ മാസത്തിലെ ചാരിറ്റി നിരീക്ഷിക്കുന്നതിനായി ആറ് സംഘങ്ങളെ നിയോഗിച്ച് കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം

  • 31/03/2022

കുവൈത്ത് സിറ്റി: ചാരിറ്റബിൾ സൊസൈറ്റികളെ പ്രതിനിധീകരിക്കുന്ന സാമൂഹികാര്യ മന്ത്രാലയം, സംഭാവനകൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് സൂപ്പർവൈസറി ടീമിലെ അംഗങ്ങളെ ഏൽപ്പിച്ച ചുമതലകൾ പരിചയപ്പെടുത്തുന്നതിനുള്ള ആദ്യ യോഗം സംഘടിപ്പിച്ചു. റമദാൻ മാസത്തിലെ സംഭാവനകളെ നിരീക്ഷിക്കുന്നതിനായി ആറ് സംഘങ്ങളെയാണ് നിയോ​ഗിച്ചിട്ടുള്ളതെന്ന് സാമൂഹ്യ വികസനകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സലീം അൽ റാഷിദി അറിയിച്ചു. സമാഹരിച്ച ഫണ്ടുകൾ ദരിദ്രർക്കും ഏറ്റവും ആവശ്യമുള്ളവർക്കുമാണ് ലഭിക്കുന്നത് ഉറപ്പാക്കാനാണിത്.

കൂടാതെ, ഫണ്ടുകൾ ശേഖരിക്കുമ്പോൽ ഏതെങ്കിലും തെറ്റായ വഴിയെ അഭിസംബോധന ചെയ്യുന്നുണ്ടോയെന്നും നിരീക്ഷിക്കും. സംഭാവന നൽകുന്നവരുടെ പണം അർഹതപ്പെട്ടവരിലേക്ക് എത്തിക്കാനുള്ള മന്ത്രാലയത്തിന്റെ അതീവ താത്പര്യത്തിന്റെ ഭാ​ഗമായാണ് നിരീക്ഷണ ടീമുകളെ നിയോ​ഗിച്ചതെന്ന് റാഷിദി പറഞ്ഞു. കുവൈത്ത് ഒരു ചെറിയ രാജ്യമാണെങ്കിൽ എന്നാൽ സഹായങ്ങൾ നൽകുന്നതിൽ വലിപ്പമുണ്ട്. അതുകൊണ്ടാണ് നിയമപരമായ ചട്ടക്കൂടിന് ഉള്ളിലേക്ക് ഫണ്ട് ശേഖരണം മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News