അധികഭാരം ഇന്ന് മുതൽ; നികുതി ഭാരം, വെള്ളക്കരം, വാഹന, ഭൂമി രജിസ്‌ട്രേഷൻ നിരക്കും വർധിച്ചു

  • 01/04/2022

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ്വർധിച്ചു. പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയിൽലവരുന്നത് ഇരട്ടിയിലേറെ വർധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകൾ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വർധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 40.47 ആറിന് മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകൾ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വർദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവിൽ ഡിജിറ്റൽ ഭൂസർവ്വേ പദ്ധതി ഉൾപ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സർക്കാർ നടപ്പിലാക്കി വരികയാണ്. 

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.  ദേശീയപാത വികസനം, മെട്രോ റെയിൽ പദ്ധതി, കോർ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇതിൻറെ ഫലമായി സമീപപ്രദേശങ്ങളിൽ വിപണിമൂല്യം പലമടങ്ങ് വർധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ 10% ഒറ്റത്തവണ വർധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News