ഐടി പാർക്കുകളിൽ ബിയർ വൈൻ പാർലറുകൾ; എതിർപ്പുകൾക്കിടയിൽ പുതിയ മദ്യനയം നിലവിൽവന്നു

  • 01/04/2022

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകൾ തുടങ്ങും. സൈനിക അർധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിൻറെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്‌ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിൻറെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകൾക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മദ്യവിൽപ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാർക്കുകളിൽ മദ്യം നൽകുന്നതിന് പ്രത്യേക ലൈസൻസ് അനുവദിക്കും. കാർഷികോൽപ്പനങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി

മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതൽ വിൽപ്പനശാലകൾ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നതും എന്നാൽ പൂട്ടിപ്പോയതുമായ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വിൽപ്പനശാലകൾ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോർപ്പറേഷൻ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്ലെറ്റുകൾ തുറക്കും.

Related News