സിഎൻജി വില കുറച്ച് മഹാരാഷ്ട്ര; ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിലയിലും കുറവ്

  • 01/04/2022

മുംബൈ: മഹാരാഷ്ട്രയിൽ സിഎൻജി വില കുറച്ചു. 6 രൂപയാണ് കുറച്ചത്. നിലവിലെ വില 60 രൂപയാണ്. മഹാരാഷ്ട്ര സർക്കാർ സി എൻ ജി നികുതി 13.5 ൽ നിന്ന് 3% ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്. ഇവിടെ വീടുകളിലേക്കുള്ള പിഎൻജി വിലയിലും കുറവ് വന്നിട്ടുണ്ട്. 3.50 രൂപയാണ് കുറച്ചത്. നിലവിൽ കിലോയ്ക്ക് 36 രൂപയാണ് ഈടാക്കുന്നത്.

അതേസമയം, കേരളത്തിൽ ഗാർഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിൻറെ വില വർദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്.  വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപ. സിഎൻജിയുടെ വിലയും കൂട്ടി. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎൻജിക്ക് ഇന്നുമുതൽ 80 രൂപയാണ് നൽകേണ്ടത്.

Related News