ഇ-മൈഗ്രേറ്റ് വെബ് സൈറ്റിൻ്റെ സാങ്കേതിക പിഴവ് പരിഹരിച്ചതായി കേന്ദ്രം

  • 01/04/2022




ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവർക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് (eMigrate) വെബ് സൈറ്റിൻ്റെ സാങ്കേതിക പിഴവ് പരിഹരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. സൈറ്റ് ലഭ്യമായി തുടങ്ങിയതായാണ് സർക്കാരിന്റെ സന്ദേശം.

വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തത്തിനാൽ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നതായി പരാതി ഉയർന്നിരുന്നു. വെബ്സൈറ്റ് പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് എംപിമാരായ ശശി തരൂരും, അബ്ദുൾ വഹാബും ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവർക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റാണിത്. 

Related News