കമിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിച്ചു, വീഡിയോ

  • 01/04/2022

ഭുവനേശ്വര്‍: കമിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പൊതുസ്ഥലത്ത് യുവതിയുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുന്ന ഫുഡ് ഡെലിവറി ബോയിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

ഇന്ദിരാ ഗാന്ധി പാര്‍ക്കിന് പുറത്ത് റോഡരികില്‍ വച്ചാണ് കാമുകികാമുകന്മാര്‍ തമ്മില്‍ വഴക്കിട്ടത്. യുവതി കാമുകനെ അസഭ്യം പറയുകയും ശാരീരികമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. കാമുകന്റെ നേര്‍ക്ക് കല്ല് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്ത് അതുവഴി കടന്നുവന്ന ഫുഡ് ഡെലിവറി ബോയ് ഇരുവരെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 

തന്റെ ന്യായീകരണം തള്ളിയതില്‍ ദേഷ്യം തോന്നിയ യുവതി ഫുഡ് ഡെലിവറി ബോയ്ക്ക് നേരെ തിരിഞ്ഞു. ഫുഡ് ഡെലിവറി ബോയ്ക്ക് നേരെ അസഭ്യം പറഞ്ഞതോടെ, നിയന്ത്രണം നഷ്ടപ്പെട്ട ഫുഡ് ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. 

Related News