ഇവിടിരുന്ന് കള്ള് കുടിച്ചാൽ പോലീസ് പിടിക്കുമോ? കള്ള് കുടിക്കാൻ സുരക്ഷിത സ്ഥലം തേടി യുവാക്കള്‍, ഒടുവില്‍ ട്വിസ്റ്റ്

  • 01/04/2022

കോട്ടയം: മദ്യപിക്കാന്‍ സുരക്ഷിത സ്ഥലം തേടി പോയ രണ്ട് യുവാക്കൾക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോട്ടയം പാലായിലാണ് രസകരമായ സംഭവം.  മീനച്ചിലാറിന്റെ കടവിലെത്തിയ ഇവർ തൊട്ടു മുമ്പില്‍ കണ്ട ആളോട് ഇവിടെയിരുന്ന് കള്ള് കുടിച്ചാൽ പോലീസ് വരുമോയെന്ന് ചോദിച്ചു. അയാളുടെ മറുപടി കേള്‍ക്കാന്‍ നിൽക്കാതെ ഇവര്‍ കടവിലിരുന്ന് ബിയർ കുടിക്കാനും തുടങ്ങി. പിന്നെയാണ് ട്വിസ്റ്റ് സംഭവിച്ചത്.

മീനച്ചിലാറിന്‍റെ കരയില്‍ യുവാക്കൾ ഇരുന്ന് ബിയർ കുടിച്ചു. എന്നാല്‍ മുകളിൽ നിന്ന് മൊബൈലിൽ ഈ ദൃശ്യം ഒരാള്‍ പകർത്തുന്നുണ്ടായിരുന്നു. പക്ഷേ, പിന്നാലെ അയാള്‍ ബിയർ കുപ്പി പിടിച്ചുവാങ്ങിയപ്പോൾ യുവാക്കള്‍ അന്തം വിട്ടു. പിന്നെയാണ് അബദ്ധം പിടികിട്ടിയത്. കള്ള് കുടിച്ചാൽ പോലീസ് പിടിക്കുമോയെന്ന് തങ്ങൾ ചോദിച്ചത് പൊലീസ് ഉദ്യോഗസ്ഥനോടാണെന്ന് അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്.

ലഹരി റെയ്ഡിനായി മഫ്തിയിൽ നിൽക്കുമ്പോഴായിരുന്നു പാലാ എസ്എച്ച്ഓ കെ.പി.ടോംസണോട് യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് ചുമത്തി ഇവർക്കെതിരെ കേസെടുത്തു. എന്നാല്‍ പിന്നീട് താക്കീത് നൽകി വിട്ടയച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ രസകരമായ സംഭവം എസ്എച്ച്ഒ സമൂഹമാധ്യത്തിൽ പങ്കുവെക്കുകയായിരുന്നു.

എസ്എച്ച്ഒയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് അബ്കാരി മയക്കുമരുന്ന് എന്നിവയുടെ റെയിഡിനു വേണ്ടി സ്‌ക്വാഡ് കാരുടെകൂടെ പാലാ മീനച്ചിലാറിന്റെ കടവിൽ മഫ്ടിയിൽ നിൽകുമ്പോൾ രണ്ടു പേര് കള്ളുകുടിക്കാൻ വന്നിട്ട് എന്നോട് ചോദിക്കുവാ ഇവിടിരുന്നു കള്ളൂ കടിച്ചാൽ പോലീസ് വല്ലോം വരുമൊന്നു. പകച്ചു പണ്ടാരമടങ്ങി പോയി. 


 


Related News