മുബാറക്കിയ മാർക്കറ്റിലെ തീപിടിത്തം; ​ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്

  • 02/04/2022

കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിലെ ക്രിമിനൽ ​ഗൂഢാലോചന തള്ളി പബ്ലിക്ക് ഫയർ സർവ്വീസിലെ പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം. വ്യാഴാഴ്ചയാണ് മുബാറക്കിയ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി കടകൾ കത്തിനശിച്ചിരുന്നു. അപകട അന്വേഷണ വിഭാഗത്തിലെ സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥർ തീപിടിത്തത്തിന്റെ തുടക്കം മുതൽ അവരുടെ പ്രവർത്തനം ആരംഭിച്ചിരുന്നു, അത് ഇന്നലെയും തുടർന്നു. സംഭവത്തിന്റെ സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്തു.

കടയിലെ തീ അണച്ചതിന് ശേഷം, സ്പെഷ്യലൈസ്ഡ് ഓഫീസർമാർ തീ പടർന്ന സ്ഥലം പരിശോധിച്ചിരുന്നു. സമീപത്തെ കടകളിൽ നിന്ന് സാക്ഷി മൊഴിയുമെടുത്തു. തുടർന്ന് ഇരുമ്പ് ബേസ് പൊളിച്ച് മുകളിൽ സ്ഥാപിക്കുന്ന ജോലിയിൽ തൊഴിലാളികൾ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അവിടുന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായതെന്നും കണ്ടെത്തി ,കടകളിൽ വലിയ തോതിൽ പെർഫ്യൂമുകൾ സൂക്ഷിച്ചിരുന്നു. ആൽക്കഹോൾ കലർന്ന പെർഫ്യൂമുകളാണ് തീപിടുത്തം ഗുരുതരമാക്കിയതെന്നാണ്  അപകട അന്വേഷണ വിഭാഗത്തിലെ ഉദ്യോ​ഗസ്ഥരുടെ കണ്ടെത്തൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News