സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി: പത്ത് ഏക്കറിലേറെ എസ്റ്റേറ്റ് ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം

  • 02/04/2022

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി. 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവർക്ക് പാർക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.

സംസ്ഥാനത്ത് ചെറുകിട സ്വകാര്യ മേഖലയിൽ വ്യവസായ പാർക്കുകൾ വരുന്നു. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. ചുരുങ്ങിയത് പത്ത് ഏക്കർ സ്ഥലം വേണം. പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച് നൽകും. വിശദാംശങ്ങൾ പരിശോധിച്ച് 7 വകുപ്പ് സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി

ഇതുവരെ 20 അപേക്ഷകൾ പാർക്കിനായി ലഭിച്ചു. മേയിൽ സ്വകാര്യ വ്യവസായ പാർക്കിന് കല്ലിടുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ 3884 കോടിയുടെ വിറ്റുവരവോടെ പ്രവർത്തനലാഭത്തിൽ 245 ശതമാനം വർധനയുണ്ടാക്കിയെന്നും പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖല സ്ഥാപനങ്ങളിൽ 20 എണ്ണം കഴിഞ്ഞ സാന്പത്തിക വർഷം ലാഭം ഉണ്ടാക്കി. നിരന്തരമായ ഇടപെടലുകളിലൂടെയാണ് മികച്ച നേട്ടത്തിലേക്കെത്തിയതെന്നും മന്ത്രി.

Related News