സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ; പതിച്ചിരിക്കുന്നത് പുതുപ്പാടിയിൽ

  • 03/04/2022

വയനാട്: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വയനാട് പുതുപ്പാടി മട്ടിക്കുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകൾ സാന്നിധ്യം അറിയിച്ചത്. 

കേരളത്തെ കെ റെയിൽ കമ്പനിക്ക് വിട്ടു നൽകി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സർക്കാരുകളുടെ ജനവിരുദ്ധ സിൽവർ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സിൽവർലൈൻ പദ്ധതിക്കെതിരെയാണ് നോട്ടീസുകൾ. സമരം ചെയ്യണമെന്ന് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. ബി ജെ പി, സി പി എം, കോൺഗ്രസ് പാർട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമർശനമുണ്ട്.

ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും പലപ്പോഴായി സായുധരായ മാവോയിസ്റ്റുകൾ മട്ടിക്കുന്ന് അങ്ങാടിയിൽ എത്തിയിരുന്നു. ഒരിക്കൽ ടൗണിൽ പ്രസംഗവും നടത്തിയാണ് തിരിച്ച് പോയത്.

Related News