കെ റെയിൽ : ഭരണഘടനാ വിരുദ്ധമായെന്തെങ്കിലും കണ്ടാൽ ഇടപെടും, നിലപാടറിയിച്ച് ഗവർണർ

  • 03/04/2022

ദില്ലി: സിൽവർ ലൈൻ കെ റെയിൽ പദ്ധതിയിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ ഇടപെടുമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലിൽ പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല. ബില്ല് അവതരിപ്പിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശം ഉണ്ടെന്ന നിലപാടിലാണ് ഗവർണർ. 


സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സിപിഎമ്മാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവർണറുമായി കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സിപിഎം ചര്‍ച്ചയാക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എംഎൽഎമാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് സിപിഎം എംപി വി ശിവദാസൻ അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിലുള്ളത്. 

Related News