രണ്ട് വർഷത്തിന് ശേഷം കോവിഡ് പ്രതിദിന രോഗികൾ ആയിരത്തിൽ താഴെ; കഴിഞ്ഞ 24 മണിക്കൂറിനിടെ 913 കേസുകള്‍

  • 04/04/2022

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം ആരംഭിച്ച്‌ 715 ദിവസത്തിന് ശേഷം, പ്രതിദിന രോഗികള്‍ ആയിരത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 913 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമാണ്.


നിലവില്‍ 12,597 രോഗികളാണ് ചികിത്സയിലുള്ളത്. 714 ദിവസത്തിന് ശേഷമാണ് സജീവ രോഗികളുടെ എണ്ണം 13,000ത്തില്‍ താഴെ എത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരങ്ങള്‍ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,21,358 ആയി.

1,316 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 98.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 42.95 കോടി ജനങ്ങള്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു. ആകെ 184.70 കോടി വാക്സിന്‍ ഡോസുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകളില്‍ വ്യക്തമാക്കുന്നത്.

Related News