സംസ്ഥാന സർക്കാരുകളുടെ അപ്രായോഗിക തീരുമാനങ്ങൾ രാജ്യത്തെ ശ്രീലങ്കക്ക് സമാനമാക്കും; ആശങ്കയറിയിച്ച് ഉദ്യോഗസ്ഥർ

  • 04/04/2022

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പ്രയോഗികമല്ലാത്ത ജനകീയ പദ്ധതികള്‍ ശ്രീലങ്കയിലേതിന് സമാന സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍. ജനകീയം എന്ന പേരില്‍ പല സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ ചിലത് തീര്‍ത്തും അപ്രയോഗികമാണ്. അത്തരം പദ്ധതികളുമായി മുന്നോട്ടുപോകുന്നത് ശ്രീലങ്കയുടെ സാമ്ബത്തിക തകര്‍ച്ചക്ക് സമാന സാഹചര്യം രാജ്യത്തും സൃഷ്ടിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത ഉന്നത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാലുമണിക്കൂര്‍ നീണ്ട യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര എന്നിവര്‍ പങ്കെടുത്തു.


കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ചില സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ജനകീയ പദ്ധതികളെയാണ് തീര്‍ത്തും അപ്രായോഗികമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചത്. സാമ്ബത്തിക അസ്ഥിരതയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം വന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത് സംസ്ഥാനത്തെ സാമ്ബത്തികമായി പിന്നോട്ട് വലിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ഇത്തരം ജനകീയപദ്ധതികള്‍ ശ്രീലങ്കയിലേതിനു സമാനമായ സാമ്ബത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത മുന്നോട്ടു നയിക്കുന്ന വന്‍ പദ്ധതികള്‍ ഉപേക്ഷിക്കുന്നതിന് ദാരിദ്രം ഒരു കാരണായി ചൂണ്ടിക്കാണിക്കരുതെന്നാണ് പ്രധാനമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല വികസനപദ്ധതികളെ വിശാല അര്‍ഥത്തില്‍ സമീപിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ചില ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന വന്‍ പദ്ധതികളില്‍ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചത്.

Related News