'കോൺഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്നു, ചെറുത്ത് നിൽപ്പ് പോലും കഠിനം'; വേദനയുണ്ടെന്ന് സോണിയ ഗാന്ധി

  • 05/04/2022

ദില്ലി: കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിക്ക് മുന്നിലുള്ള വഴികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ചെറുത്തുനിൽപ് പോലും കടുത്ത പരീക്ഷണം നേരിടുകയാണെന്നും പാർലമെൻറി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. 

സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം പ്രധാനമാണ്. പാർട്ടി പുനരുജ്ജീവനം സമൂഹം പോലും ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്.  പാർട്ടിയെ ശാക്തീകരിക്കാൻ നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും അത് നടപ്പാക്കുമെന്നും സോണിയ ഗാന്ധി പാർലമെൻറി പാർട്ടി യോഗത്തിൽ പറഞ്ഞു. ചിന്തൻ ശിബിർ ഉടനെന്നും സോണിയ ഗാന്ധി പറഞ്ഞു

അതേസമയം, കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി നീട്ടിയെന്ന് എ ഐ സി സി അറിയിച്ചു. വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ. നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എ ഐ സി സി അറിയിച്ചു. ഇന്ന് തീർക്കണമെന്നായിരുന്നു നേരത്തെ നിർദ്ദേശം നൽകിയിരുന്നത്.

Related News