എച്ച് ഐ വി പോസിറ്റീവാണെന്ന് അറിഞ്ഞു; ബന്ധുവായ ആണ്‍കുട്ടിക്കും രോഗം പകര്‍ത്താന്‍ യുവതിയുടെ ശ്രമം, 15കാരനുമായി സെക്സ്

  • 05/04/2022

ദെഹ്‌റാദൂണ്‍:  താന്‍ എച്ച് ഐ വി പോസിറ്റീവാണെന്ന് മനസ്സിലായതോടെ ബന്ധുവായ ആണ്‍കുട്ടിയ്ക്കും രോഗം പകര്‍ത്താന്‍ യുവതിയുടെ ശ്രമം. 15കാരനായകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗര്‍ പോലീസാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 23-കാരിയെ അറസ്റ്റ് ചെയ്തത്. 

യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഡിസംബറില്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. എച്ച്.ഐ.വി. പോസിറ്റീവായ പ്രതി, രോഗം പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് 15-കാരനായ ബന്ധുവിനെ ലൈംഗികാതിക്രമത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. യുവതി എച്ച്.ഐ.വി. പോസിറ്റീവാണ്. ഇത് കാരണമുണ്ടായ പകയാണ് ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ മകനെ ലൈംഗികാതിക്രമത്തിനിരയാക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. 

കഴിഞ്ഞ ഡിസംബറില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതി സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി. ഹോളിയോട് അനുബന്ധിച്ച് 15-കാരനും ഉത്തര്‍പ്രദേശിലെത്തി. ഈ സമയത്താണ് കുട്ടിയെ ആദ്യമായി ലൈംഗികമായി ഉപദ്രവിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം യുവതി ഉദ്ദംസിങ് നഗറിലെ വീട്ടിലെത്തി. ഇവിടെവെച്ചും പലതവണ 15-കാരനെ ലൈംഗികാതിക്രമത്തിനിരയാക്കി. 

സംഭവം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഏപ്രില്‍ രണ്ടാം തീയതി 15-കാരന്റെ അമ്മ യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് നേരില്‍ കാണുകയായിരുന്നു. തുടര്‍ന്ന് മകനോട് കാര്യം തിരക്കുകയും കുട്ടി എല്ലാവിവരങ്ങളും വെളിപ്പെടുത്തുകയും ചെയ്തു. യുവതി എച്ച് ഐ വി പോസിറ്റീവാണെന്ന വിവരവും 15കാരന്‍ അറിഞ്ഞു. തുടര്‍ന്ന്  കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Related News